ഉത്തര്‍പ്രദേശ് ; യുപിയിലെ റായ്ബറേലി ജില്ലാ ആശുപത്രിയിലാണ് ക്രൂര സംഭവം അരങ്ങേറിയത്.
ആശുപത്രിയിലെ കരാർ ജീവനക്കാരിയായ പിങ്കി യാണ് രോഗിയെ ക്രൂരമായി മുഖത്തടക്കം ചവിട്ടിയത്. 40 സെക്കൻഡിനുള്ളിൽ പത്തോളം തവണ ചവിട്ടുന്നത് വൈറലായ വീഡിയോയിലുണ്ട്.
തറയില്‍
ഇരിക്കുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന രോഗിയെ പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടാണ്
സ്ത്രീ അതിക്രമം കാണിച്ചത്. എഴുന്നേൽക്കാൻ കഴിയാതിരുന്ന യുവാവിനെ ഇവർ വളരെ മോശമായ ഭാഷയിൽ തെറിവിളിക്കുന്നുമുണ്ട്.
ഈ ക്രൂരത നടക്കുമ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും മറ്റ് ആളുകളും തടയാൻ ശ്രമിക്കാതെ നോക്കിനിൽക്കുകയായിരുന്നു
ആരോ മൊബൈലിൽ പകർത്തിയ ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞതും ജനരോഷത്തിന് കാരണമായതും.
ഇതിന് പിന്നാലെ ഭരണകൂടം കർശന നടപടി സ്വീകരിച്ചു ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഈ ജീവനക്കാരിയെ ഉടനടി
സസ്പെൻഡ് ചെയ്തു.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ബ്രിജേഷ് പഥക് സംഭവത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട് . രോഗികളോട് ഇത്തരം പെരുമാറ്റങ്ങൾ ഒരു സാഹചര്യത്തിലും വെച്ചു പൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു
