തിരുവനന്തപുരം; മാസപ്പടി കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾ നൽകിയ ജാമ്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.
ശ്രീജിത്ത്, അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്. ജീവൻ തുടങ്ങിയ
പ്രതികൾക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
65 ദിവസത്തിലധികമായി ജയിലിലാണെന്നും അന്വേഷണം അവസാന ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും പ്രതികള്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു
അതേ സമയം പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനിടെ
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ഇ ഡി ഹൈക്കോടതിയിൽ എതിർത്തു. ആക്രമണം നടത്തിയത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആണെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നും ഇ ഡി ഹൈക്കോടതിയില്‍ വാദിച്ചു
