തൃശ്ശൂര്‍; മാര്‍ക്സിസ്റ്റ് തത്വചിന്തകനും ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വന്റെ അന്ത്യം തൃശൂരിലെ വസതിയില്‍ വെച്ചായിരുന്നു.
92 വയസായിരുന്നു. സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ്.
നാലാം ലോക വാദവുമായി ബന്ധപ്പെട്ട വിവാദത്തിൽ 2004 ൽ CPMല്‍ നിന്ന് പുറത്താക്കുകയായിരുന്നു. പരമേശ്വരൻ അവതരിപ്പിച്ച നാലാം ലോക സിദ്ധാന്തം ഇടതു പക്ഷത്തിനിടയിലും പുരോഗമന ബൗദ്ധിക മേഖലയിലും വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് കാരണമായി. ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യ വിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത
ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനം എന്നിവയുടെ പ്രധാന ആസൂത്രകനായിരുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ശാസ്ത്ര പ്രചാരകരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ പീപ്പിൾ സയൻസ് നെറ്റ്വർക്കിന്റെയും സ്ഥാപക നേതാക്കളിൽ ഒരാളാണ്. എകെജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ ഇഎംഎസ് ആയി എം പി പരമേശ്വരൻ അഭിനയിച്ചിട്ടുണ്ട്. റഷ്യയിലെ മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങിൽ പിഎച്ച്ഡി നേടിയ പരമേശ്വരന് 1957 മുതൽ 1975 വരെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്നുകമ്യൂണിസ്റ്റ് പാർടിയുമായുള്ള ബന്ധത്തെ തുടർന്ന് ജോലി രാജി വെക്കുകയായിരുന്നു
