തിരുവനന്തപുരം; പ്രതിപക്ഷത്തിനെതിരെ നിയമസഭയിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
10 വർഷം അധികാരത്തിലിരുന്ന സർക്കാർ പല പ്രഖ്യാപനങ്ങളും അവസാന ഘട്ടത്തിലാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായി.
“നിങ്ങൾക്ക് 99 പേരുണ്ടായിരുന്ന സമയത്തും ഞാൻ പറയാനുള്ളത് പറഞ്ഞിട്ടാണ് പോയത്. ഇപ്പോൾ എന്റെ കൂടെ 101 പേരുണ്ട്. അതുകൊണ്ട് എന്റെ പ്രസംഗം തടസ്സപ്പെടുത്തേണ്ട, എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ.” മുഖ്യമന്ത്രി പ്രതിപക്ഷത്തോട് വ്യക്തമാക്കി
കഴിഞ്ഞ സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പെൻഷൻ വർധനയും സ്ത്രീ സുരക്ഷാ പെന്‍ഷനും തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഭരണത്തിന്റെ അവസാന ഘട്ടത്തിലല്ല നടപ്പാക്കേണ്ടത്. അധികാരത്തിലെത്തിയ ഉടൻ തന്നെ നടപ്പാക്കണം. തങ്ങള്‍ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ച് നടപ്പാക്കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
ഒരു വാക്ക് പോലും മാറ്റില്ല. ഒരു അക്ഷരം പോലും മാറ്റില്ല. തന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും വി.ഡി. സതീശൻ സഭയിൽ വ്യക്തമാക്കി
