
പാലക്കാട്: 690 വിലയ്ക്ക് വാങ്ങിയ പുതിയ ചെരുപ്പ് നായ കടിച്ചപ്പോൾ, അത് നന്നാക്കി നല്കാന് തയ്യാറാകാത്ത കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തി
പാലക്കാട് സ്വദേശി ബോബനാണ് വാര്‍ത്താ താരമായത്. ബോബന് അനുകൂലമായി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്
ചെരുപ്പ് വാങ്ങി 2 ദിവസം കഴിഞ്ഞപ്പോഴാണ് വീട്ടു മുറ്റത്ത് വെച്ച് ചെരുപ്പ് നായ കടിച്ച് നശിപ്പിച്ചത് ചെരുപ്പ് റിപ്പയർ ചെയ്യണമെന്ന ആവശ്യവുമായി ഷോറൂമിനെ സമീപിച്ചപ്പോൾ കമ്പനി ചില റിപ്പയർ സെന്ററുകളുടെ വിലാസം മാത്രമാണ് നൽകിയത്. എന്നാൽ ആവശ്യമായ മെറ്റീരിയൽ ലഭ്യമല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് മടക്കി. തുടർന്ന് കമ്പനി കസ്റ്റമർ കെയറിന് ഇമെയിൽ അയച്ചു. “പണം നല്‍കാം, ചെരുപ്പ് നന്നാക്കി തരിക, അല്ലെങ്കിൽ ആവശ്യമായ മെറ്റീരിയൽ ലഭ്യമാക്കുക” എന്ന് ബോബൻ ആവശ്യപ്പെട്ടു. എന്നാൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതോടെ ഉപഭോക്തൃ കോടതിയെ സമീപിച്ചു. മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ കമ്പനി ആവശ്യം അംഗീകരിച്ചു. ബോബന് പുതിയ ചെരുപ്പും 5,000രൂപ നഷ്ട പരിഹാരവും ലഭിച്ചു
“ഉൽപ്പന്നത്തിന്റെ വിലയല്ല പ്രധാനം; ഉപഭോക്താവിന്റെ അവകാശമാണ് പ്രധാനം. 100-ന്റെ സാധനം വാങ്ങിയാലും 50 ലക്ഷം വിലയുള്ള വാഹനം വാങ്ങിയാലും വിൽപ്പനാനന്തര സേവനം ലഭിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്,” എന്നാണ് ബോബന്റെ പ്രതികരണം




