
കണ്ണൂർ; മമ്പറം പവര്‍ലൂം മെട്ടയില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നി മാറി നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് സ്കൂട്ടറുകളിലും രണ്ട് കാറുകളിലുമാണ് ബസ്സ് ഇടിച്ചത്. ഭാഗ്യവശാൽ ആളപായം ഉണ്ടായില്ല. പുറത്തു വന്ന സിസിടിവി ദൃശ്യങ്ങൾ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികളും തൊട്ടടുത്ത സ്ഥാപനമായ നാഷണല്‍ ഗ്രൂപ്പിന്റെ എം ഡി ഷമീറും വ്യക്തമാക്കിയത്. ഷമീറിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കാണ് കേടുപാട് പറ്റിയത്. ഈ അപകടത്തിന്റെ കാരണം പൊട്ടി പൊളിഞ്ഞ റോഡോ
മറ്റ് തരത്തിലുള്ള തകരാറുകളോ അല്ലെന്നാണ് ഷമീര്‍ ചൂണ്ടിക്കാട്ടുന്നത്. ”അപകടമുണ്ടാകാൻ പാകത്തിലുള്ള ടയറുകൾ, ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപിക്കാത്ത അമിത വേഗത, ഇതെല്ലാം കൃതൃമായി നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കാത്ത നിയമ പാലകര്‍, മഴക്കാലമായതോടെ ചെക്കിംഗ് കുറഞ്ഞത്,
ഇതെല്ലാമാണ് പലപ്പോഴും അപകട കാരണമാകുന്നത് ” – ഷമീര്‍ ചൂണ്ടിക്കാട്ടി

കണ്ണൂർ–കൂത്തുപറമ്പ് റൂട്ടിലെ ബസുകളുടെ അമിത വേഗത മുമ്പും പരാതികൾക്ക് കാരണമായിരുന്നു മഴക്കാലത്ത് റോഡ് നനഞ്ഞതോടെ ടയർ ഗ്രിപ്പ് കുറയുകയും ബ്രേക്കിംഗ് നിയന്ത്രണം ദുർബലമാകുകയും ചെയ്യുന്നത് ഇത്തരം അപകട സാധ്യത വർധിപ്പിക്കുന്നു. വാഹനങ്ങളുടെ ടയർ നില, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സർവീസ് നിലവാരം എന്നിവ കൃത്യമായി പാലിക്കാത്തത് മഴക്കാല അപകടങ്ങൾ വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളാണ്. മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കുക,
ടയർ നിലയും ഗ്രിപ്പും ബ്രേക്കിംഗ് സിസ്റ്റവും കൃത്യമായി പരിശോധിക്കുക, അമിതവേഗം ഒഴിവാക്കുക, തുടങ്ങിയവയാണ് പരിഹാര മാര്‍ഗങ്ങള്‍.
ഓര്‍ക്കുക, റോഡിൽ സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്നത് വെറും ഡ്രൈവിംഗിനായല്ല, അത് വലിയൊരു ഉത്തരവാദിത്തമാണ്. ഓരോ നിമിഷത്തെയും ജാഗ്രത ഒരു ജീവൻ രക്ഷിക്കാനുള്ള സാധ്യതയാണ്

https://www.facebook.com/share/r/1YRMEtxdWw/

