
തൃശൂർ: ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മലപ്പുറം മടശ്ശേരി സ്വദേശി മുൻസാഫിറിനെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്കൂള്‍ വിദ്യാർഥികളായ 7 ആൺകുട്ടികളെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത് പരാതിയെ തുടര്‍ന്ന് ഒരാഴ്ച മുൻപ് അധ്യാപകനെ സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. അറബിക് അധ്യാപകനും ആൺകുട്ടികൾ – താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമതലയുമുള്ള ആളാണ് പ്രതി

പീഡന വിവരം പുറത്ത് പറയരുതെന്ന അധ്യാപകന്റെ ഭീഷണി വകവെക്കാതെ കുട്ടികൾ സ്കൂൾ അധികൃതർക്കും
ചൈൽഡ് ലൈനിലും പരാതി നൽകുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുന്നംകുളം പൊലീസിനെ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്


