പാലക്കാട് ; കുത്തന്നൂരില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. അഖില്‍, രാഹുല്‍ എന്നീ യുവാക്കളെയാണ് കുഴല്‍മന്ദം പൊലീസ് അറസ്റ്റ് ചെയ്തത്. 3 ദിവസം മുമ്പായിരുന്നു വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ബെഡ്റൂമിന്റെ ജനല്‍ ചില്ലകള്‍ തകര്‍ന്നിരുന്നു
പെണ്‍കുട്ടിയ്ക്ക് നേരത്തെ ഇവരുമായി സൗഹൃദം ഉണ്ടായിരുന്നു. പിന്നീട് സ്വഭാവ ദൂഷ്യം കാരണം സൗഹൃദം ഉപേക്ഷിക്കുകയായിരുന്നു
പിടിയിലായ ഒരാള്‍ കഞ്ചാവ് കേസിലടക്കം പ്രതിയാണ്. ബൈക്കിലെത്തിയാണ് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. മഴ ഉണ്ടായിരുന്നതിനാല്‍
തീ പൂര്‍ണ്ണമായും കത്താത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഇരുവരും ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സംഭവ സമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് നിഗമനം
