
കൊച്ചി; സിനിമാ സംവിധായകൻ നിസാർ അബ്ദുള്‍ ഖാദര്‍ (65) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.കോട്ടയം തൃക്കൊടിത്താനത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇരുപത്തിനാലോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശിയാണ്.

ദിലീപ്, പ്രേംകുമാർ എന്നിവര്‍ നായകരായ ‘ത്രീ മെൻ ആർമി’ എന്ന സിനിമ ഹിറ്റ് ചിത്രമായിരുന്നു. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകൾ തുടങ്ങിയ സിനിമകള്‍ നാസര്‍ സംവിധാനം ചെയ്തതാണ്. സംസ്കാരം നാളെ ഉച്ചക്ക് ശേഷം നടക്കും.


