
ദില്ലി; അസം പൊലീസ് പ്രമുഖ മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്തു.
ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ തടഞ്ഞ സുപ്രീം കോടതി നിർദേശം നില നില്‍ക്കെയാണ് അസാധാരണ നടപടി. ചോദ്യം ചെയ്യലിന്
ഓഗസ്റ്റ് 22 ന് ഗുവാഹത്തി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്.രാജ്യദ്രോഹം അടക്കമുള്ള 6 വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിലെ പിഴവുകളെക്കുറിച്ച് ദി വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലായിരുന്നു ആദ്യത്തെ കേസ്. അതേ സമയം
ഈ റിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിനായിരുന്നു ഇരുവർക്കുമെതിരെയുള്ള ആദ്യ കേസിൽ സുപ്രീംകോടതിയുടെ നിർണായക നിർദേശം.എന്നാൽ പുതിയ കേസിന്റെ വിശദാംശങ്ങൾ നൽകാൻ അസം പൊലീസ് തയ്യാറായിട്ടില്ല.


