
തിരുവനന്തപുരം കണിയാപുരത്താണ് ലഹരിയുമായി രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായത് . ഇവരിൽ നിന്ന് 4 ഗ്രാം MDMAയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും പിടിച്ചെടുത്തു. തോപ്പിൽ ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടക വീട്ടില്‍ നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് എംഡിഎയും മറ്റും കടത്തിക്കൊണ്ട് വന്ന് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കുമാണ് ഇവർ നൽകി വന്നിരുന്നത്

പിടിയിലായവരില്‍ 2 യുവതികളുമുണ്ട്.നെടുമങ്ങാട് സ്വദേശി അസിം, കൊല്ലം ആയൂർ സ്വദേശി അവിനാഷ്, തൊളിക്കോട് സ്വദേശി അജിത്ത്, കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി വിഗ്നേഷ് ദത്തൻ, പാലോട് സ്വദേശിനി അൻസിയ, കൊട്ടാരക്കര സ്വദേശിനി ഹലീന, കൊല്ലം ഇളമാട് സ്വദേശി ഹരീഷ്, എന്നിവരാണ് പിടിയിലായത്

പിടിയിലായവരില്‍ അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപ് നിരവധി ലഹരി കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്. അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജീപ്പിൽ കാറിടിച്ച ശേഷം ഈ സംഘം കടന്നു കളയുകയായിരുന്നു. തുടർന്ന് കണിയാപുരം ഭാഗത്ത് ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം വീട് വളഞ്ഞ് ഇവരെ പിടികൂടിയത്

