
കൊല്ലത്താണ് ദാരുണ സംഭവം നടന്നത്. ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുലയ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.
ഭര്‍ത്താവ് സജീര്‍ മുഖത്ത് തിളച്ച മീന്‍കറി ഒഴിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം.
ഉസ്താദ് കുടോത്രമുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരപീഡനം നടത്തിയത്. ഉസ്താദ് നിര്‍ദ്ദേശിച്ച ആഭിചാരക്രിയയ്ക്ക് ഭാര്യ കൂട്ടു നില്‍ക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ റജുല ചികിത്സയിലാണ്.
ഭര്‍ത്താവ് സജീറിനെതിരെ റെജുലയുടെ വീട്ടുകാര്‍ ചടയമംഗലം പൊലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



