
പോണ് വെബ്സൈറ്റുകളിൽ സുപ്രസിദ്ധ തെലുങ്ക് നടന് ചിരഞ്ജീവിയുടെ പേരും ചിത്രവും ഉപയോഗിച്ച് അശ്ലീല ഉള്ളടക്കമുള്ള വീഡിയോകൾ
പ്രചരിപ്പിച്ചു. എഐ ഉപയോഗിച്ചാണ് ഡീപ്ഫേക്ക്, മോർഫ് ചെയ്ത വീഡിയോകൾ ഉണ്ടാക്കിയത്. ഇതിനെതിരെ നടൻ പരാതി നൽകി. കുറ്റാരോപിതരായ വെബ്സൈറ്റുകള്‍, പ്ലാറ്റ്ഫോമുകൾ, AI ജനറേറ്റഡ് ഉള്ളടക്കം സൃഷ്ടിക്കൽ, അപ്ലോഡ് ചെയ്യൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഉൾപ്പെട്ട എല്ലാവർക്കെതിരെയും ഉടനടി നടപടി എടുക്കണമെന്നും വിഡിയോകൾ നീക്കം ചെയ്യണമെന്നും
ചിരഞ്ജീവി പരാതിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
നടന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇത്തരം വീഡിയോകൾ തന്റെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത പ്രശസ്തിക്ക് ഗുരുതരമായ പരിക്ക് ഏൽപിച്ചുവെന്നും മാനസികമായി തകർത്തെന്നും
പരാതിയിൽ പറയുന്നു



