
തിരുവനന്തപുരം; നേമം കല്ലിയൂരിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. മുന്‍ സൈനികനിയ അജയകുമാറാണ് അമ്മ വിജയകുമാരിയെ കൊലപ്പെടുത്തിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ആദ്യം അമ്മയുടെ കൈ ഞരമ്പ് മുറിച്ചതിന് ശേഷം കഴുത്തറക്കുകയായിരുന്നുകൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ഇയാള്‍ ശ്രമം നടത്തി. നേമത്ത് ഓട്ടോ ഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ച കേസിലെ പ്രതി കൂടിയാണ് അജയകുമാര്‍

അജയകുമാര്‍ മദ്യത്തിന് അടിമയായിരുന്നു. മദ്യപാനത്തെ ചൊല്ലി അജയകുമാറും വിജയകുമാരിയും തമ്മില്‍ സ്ഥിരം തര്‍ക്കമുണ്ടായിരുന്നു.
മദ്യമുക്തി കേന്ദ്രത്തില്‍ പല തവണകളിലായി പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇയാള്‍ മദ്യപാനം നിര്‍ത്തിയില്ല. ഇന്നലെ രാത്രി അജയകുമാര്‍ ഒരു കുപ്പി മദ്യം കുടിച്ച് തീര്‍ത്തതിന് ശേഷം മറ്റൊരു കുപ്പി കൂടി കുടിക്കാന്‍ തുടങ്ങിയത് വിജയകുമാരി തടഞ്ഞു എന്നാണറിയുന്നത്. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അജയകുമാര്‍ അമ്മയെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വിജയകുമാരി വീട്ടില്‍ നിന്ന് ഇറങ്ങിയോടി.
നിലത്ത് വീണ വിജയകുമാരിയുടെ കൈഞരമ്പ് അജയകുമാര്‍ ആദ്യം മുറിച്ചു. പിന്നാലെ കഴുത്തറുത്തു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍
നേമം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും വിജയകുമാരി കൊല്ലപ്പെട്ടിരുന്നു.
കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു വിജയകുമാരി


