
ഡല്‍ഹി : യുവ വനിതാ ഡോക്ടറെ സൈനികനായി നടിച്ച് ബലാൽസംഗം ചെയ്ത ഡെലിവറി ഏജന്റ് അറസ്റ്റില്‍.
ഡൽഹിയിലെ പ്രശസ്ത ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്തെന്നപരാതിയില് പ്രതി ആരവ് മാലിക്കാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഡോക്ടറെ ലഹരി മരുന്ന് നൽകിയാണ് ബലാൽസംഗം ചെയ്തത്.
അറസ്റ്റിലായ ആരവ് മാലിക്കിനെതിരെ ബലാൽസംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവ് പൊലീസ് കേസെടുത്തത്

ആർമിയിലെ ലെഫ്റ്റനന്റായിട്ടാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. മാസങ്ങളോളം ചാറ്റ് ചെയ്ത് പ്രതി യുവതിയോട് സൗഹൃദം സ്ഥാപിച്ചു.
കശ്മീരിൽ നിന്നുള്ള സൈനികനാണെന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്. യുവതിയെ വിശ്വസിപ്പിക്കാനായി യൂണിഫോമിലുള്ള തൻ്റെ ഫോട്ടോകളും വിഡിയോകളും പ്രതി യുവതിക്ക് അയച്ചിരുന്നു. ചില വ്യാജ രേഖകൾ പോലും നിർമ്മിച്ചതായി പൊലീസ് പറഞ്ഞു

ഒക്ടോബർ 16ന് ഡോക്ടര്‍ ആരവിനെ സഫ്ദർജംഗിലുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മധുര പലഹാരങ്ങളുമായി എത്തിയ പ്രതി അതില്‍ ലഹരിമരുന്ന് ചേർത്തു നല്‍കുകയായിരുന്നു. ബോധരഹിതയായ തന്നെ ക്രൂരമായി ബലാൽസംഗം ചെയ്തെന്നാണ് യുവതി പൊലീസിൽ നല്കിയ പരാതിയില്‍ പറയുന്നത്.
ഡൽഹി കന്റോൺമെന്റിലെ ഒരു കടയിൽ നിന്നാണ് ഓൺലൈനായി ഇയാൾ സൈനിക യൂണിഫോം വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍
ഒരു ഇ-കൊമേഴ്സ് കമ്പനിയിൽ ഡെലിവറി എക്സിക്യൂട്ടീവായാണ് ഇയാൾ ജോലി ചെയ്തിരുന്നതെന്ന് വ്യക്തമായതായും പോലീസ് അറിയിച്ചു

