
തൃശൂര്‍; കൊലപാതക കേസിലെ പ്രതിയായ യുവാവിന് നേരെ കൊടുങ്ങല്ലൂരില്‍ വെച്ചാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് ഗുരുതരമായി പരിക്കേറ്റത്. ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി.
വയറിന് പുറത്തും പരിക്കേറ്റിട്ടുണ്ട്. ജനനേന്ദ്രിയം ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സുദര്ശന് ചികിത്സയില്‍ കഴിയുന്നത്.

സുദര്ശന് ഒരു കൊലപാതക കേസിലടക്കം 9 കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള പരാതിയുമുണ്ട്.
സുദര്‍ശനനും കുടുംബവും ബിജെപി പ്രവര്‍ത്തകരാണ്.
2013-ല്‍ ചേര്‍ത്തല കുത്തിയതോട് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മുനീര്‍ കൊലപാതക കേസിലെ ഒന്നും രണ്ടും പ്രതികളാണ് സുദര്‍ശനനും സഹോദരന് മുരുകനും. എന്നാലിത് രാഷ്ട്രീയ കൊലപാതകമല്ല,
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മുനീര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ എസ്ഡിപിഐക്കാരാണ്
സുദര്‍ശനെ ആക്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം

അക്രമികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കൊടുങ്ങല്ലൂരില്‍ വെച്ച് പരിക്കേറ്റ യുവാവിനെ കണ്ടെത്തിയ പൊലീസാണ് ഇയാളെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്ന് അനുജന് മുരുകന് വ്യക്തമാക്കി

