
കാസര്‍കോട് : കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് ദാരുണ സംഭവം നടന്നത്. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച മഹിമയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് വാഹനാപകടം ഉണ്ടായത്.
അപകടത്തില്‍ മഹിമയുടെ അമ്മ വനജയ്ക്കും സഹോദരന് മഹേഷിനും പരിക്കേറ്റു.

രാവിലെ എട്ട് മണിയോടെയാണ് മഹിമ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സഹോദരനും അമ്മയും ചേര്‍ന്ന് മഹിമയെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ വാഹനം അപകടത്തില്‍പ്പെട്ടു. മൂന്ന് പേരെയും കാസര്‍കോട് ചെര്‍ക്കളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന് രക്ഷിക്കാനായില്ല. തൂങ്ങിയതാണോ വാഹന അപകടമാണോ മഹിമയുടെ മരണ കാരണമെന്ന് വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ കാസര്‍ഗോഡ് നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് മഹിമ.


