
ഉത്തർപ്രദേശ് ; ദിയോറിയയിലെ മഹർഷി ദേവ്രഹ ബാബ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ വാട്ടർ ടാങ്കിലാണ് പത്ത് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കുട്ടികളും അധികൃതരും കുടിക്കാനായി ഉപയോഗിച്ചിരുന്ന വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളത്തിന് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെയാണ് കുടിവെള്ള ടാങ്ക് ജീവനക്കാർ പരിശോധിച്ചത്. പിന്നാലെയാണ് അഞ്ചാം നിലയിലുള്ള ടാങ്കിൽ തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്

ഈ വാട്ടർ ടാങ്കിൽനിന്നും ആശുപത്രിയിലെ ഒപിഡി ഡിപാർട്മെന്റിലേക്കും വാർഡുകളിലേക്കും വെള്ളം എത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സംഭവം അന്വേഷിക്കുന്നതിനായി ദിയോറിയ ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ രാജേഷ് കുമാർ ചുമതലയിൽ നിന്ന് താൽകാലികമായി ഒഴിഞ്ഞു. അടച്ചിടേണ്ടിയിരുന്ന
വാട്ടർ ടാങ്ക് തുറന്നു കിടക്കുകയായിരുന്നുവെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ടാങ്കും പരിസരവും പൊലീസ് സീൽ ചെയ്തു. വെള്ളത്തിനായി ബദൽ മാർഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ചീഫ് ഡെവലപ്മെന്റ് ഓഫീസർ നേതൃത്വം നൽകുന്ന അഞ്ച് പേരടങ്ങുന്ന സംഘമാണ് സംഭവം അന്വേഷിക്കുന്നത്


