
കോഴിക്കോട് : അഖിലേന്ത്യാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ക്രമക്കേടില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ നടക്കാവ് പൊലീസാണ് കേസെടുത്തത്. എം മെഹബൂബ് കേസിലെ മൂന്നാം പ്രതിയാണ്. യുഡിഎഫ് കൗൺസിലർ നാലകത്ത് ബഷീറാണ് ഒന്നാം പ്രതി. സി സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ എന്നിവരാണ് മറ്റ് പ്രതികൾ. 2018ലെ അഖിലേന്ത്യാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പില്‍
ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നതായുള്ള വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ വർഷം ക്രമക്കേട് കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസെടുക്കാന്‍ ശുപാര്‍ശയും ചെയ്തിരുന്നു. കണ്ണൂർ സ്വദേശി സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം. സംഘാടക സമിതിയുടെ പേരിൽ വ്യാജ വൗച്ചർ നിർമ്മിച്ചെന്നും ടൂറിസ്റ്റ് ഹോമിന്റെ പേരിൽ വലിയ തുക വാങ്ങിയെടുത്തെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഭക്ഷണത്തിൻ്റെ പേരിൽ ഹാജരാക്കിയ വൗച്ചർ വിശ്വസനീയമല്ലെന്നും യാത്ര ചെലവ് കാണിക്കുന്ന വൗച്ചര്‍ വ്യാജമായി നിർമ്മിച്ചതാണെന്നും വിജിലൻസ് കണ്ടെത്തി വിവിധ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഗ്രാൻഡ് ചെലവിട്ടതിന് കൃത്യമായ രേഖകൾ ഇല്ലെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്



