
പാട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം നവംബര്‍ ആറിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും. വോട്ടെണ്ണൽ നവംബർ 14ന്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തീയ്യതി പ്രഖ്യാപിച്ചത്

40 സംവരണ സീറ്റാണ് ബിഹാറിലുള്ളത്. ആകെ 7 കോടി 43 ലക്ഷം വോട്ടർമാരിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണുള്ളത്. ആകെ 90,000 പോളിങ്ങ് സ്റ്റേഷനുകളാണ് ബിഹാറിലുണ്ടാകുക.
ഹെല്പ് ഡെസ്ക്, റാംപ്, വൊളണ്ടിയര്‍മാര്‍ തുടങ്ങിയവ പോളിങ്ങ് സ്റ്റേഷനുകളില്‍ ഒരുക്കും. 85 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകും. പുതിയ വോട്ടര്‍മാര്‍ക്ക് 15 ദിവസത്തികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ലഭിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു


