
വേളാങ്കണ്ണി: കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ പോസ്റ്റർ ഒട്ടിച്ച വേളാങ്കണ്ണി സ്വദേശി ഭരദ് രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 41 പേരുടെ മരണത്തിന് കാരണക്കാരനായ വിജയ്യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഭരദ് രാജ് നാഗപട്ടണത്തെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ ഒട്ടിച്ചത്. തമിഴ്നാട് സ്റ്റുഡൻ്റ്സ് യൂണിയൻ്റെ പേരിലായാരിന്നു പോസ്റ്ററുകൾ. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഭരദ് രാജിനെതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. പിന്നാലെയാണ് ഭരദ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സംശയാസ്പദമായ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിഎംകെ നേതാവ് എഡിസന്റെ നിർദേശപ്രകാരമാണ് തങ്ങൾ ഇത് ചെയ്യുന്നതെന്നും വീഡിയോയിൽ ഒരു യുവാവ് പറയുന്നുണ്ട്.


