
അഹമ്മദാബാദ് ; പൊലീസ് ഹെഡ്ക്വാർട്ടേഴ്സസിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ റിങ്കൽ ഹസ്മുഖ് വൻസാര (32)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. യുവതിയുടെ കാമുകൻ മോഹൻ നാഗ്ജി പർഗിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗാന്ധിനഗറിലെ 24 സെക്ടറിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 15 വർഷത്തോളമായി പ്രണയത്തിലാണ് റിങ്കലും മോഹനനും. ഇരുവരും കോളജ് കാലത്ത് പ്രണയത്തിലായിരുന്നു. 2005ൽ മോഹൻ്റെ വിവാഹം കഴിഞ്ഞെങ്കിലും റിങ്കിലുമായുള്ള ബന്ധം തുടർന്നു. സഹോദരനൊപ്പമാണ് ഗാന്ധിനഗറിലെ പൊലീസ് ക്വാർട്ടേഴ്സിൽ റിങ്കൽ താമസിക്കുന്നത്. സെപ്റ്റംബർ 29ന് സഹോദരനും ഭാര്യയും നാട്ടിലേക്ക് പോയ സമയത്ത് മോഹൻ ക്വാർട്ടേഴ്സിലെത്തുകയും ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയുമായിരുന്നു.
വിവാഹത്തെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിന് കാരണം. തന്നെ വിവാഹം കഴിക്കണമെന്ന് റിങ്കിൽ വലിയ സമ്മർദ്ദം ചെലുത്തി. 4 വയസുള്ള കുട്ടിയുടെ പിതാവായ മോഹൻ ഈ ആവശ്യം നിരസിച്ചു. തർക്കത്തിനൊടുവിൽ തുണി ഉപയോഗിച്ച് റിങ്കിലിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കാമുകന് തന്നെയാണെന്ന് കണ്ടെത്തിയത്



