
കര്‍ണാടക; ബെംഗളൂരു അനന്തപൂരിയിലെ സ്വകാര്യ സ്കൂളിലാണ് ദാരുണ സംഭവം നടന്നത്. സ്കുള് കുട്ടികള്‍ക്കായി തയ്യാറാക്കിയ തിളച്ച പാലുള്ള പാത്രത്തില്‍ കുഞ്ഞ വീണാണ് അപകടം. കുഞ്ഞിന്റെ അമ്മ സ്കൂളിലെ പാചക തൊഴിലാളിയാണ്. കുഞ്ഞുമായാണ് ഇവർ സ്കൂളിൽ വരാറുള്ളത്. അമ്മ സ്കൂള്‍ കുട്ടികൾക്ക് കൊടുക്കാനുള്ള പാൽ ചൂടാറാൻ വലിയ പാത്രത്തിൽ വെച്ചിരുന്നു.

ഇതിനടുത്തുണ്ടായിരുന്ന കുട്ടി അബദ്ധത്തിൽ പാത്രത്തിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻ തന്നെ അമ്മയും സ്കൂൾ അധികൃതരും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


