
പലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. സുരേഷ് ബാബുവിൻ്റെത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ”നിയമ നടപടിയുമായി മുന്നോട്ട് പോകും. പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല. ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കന്മാർ വ്യക്തമാക്കണം. ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ” – ഷാഫി പറമ്പിൽ മാധ്യമങ്ങളോട്
ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട്
ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക്
ട്രിപ്പ് പോകാന്‍ വിളിക്കുമെന്നായിരുന്നു ഇ എൻ സുരേഷ് ബാബിന്റെ ആരോപണം. ”ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ടു കച്ചവടം നടത്തുന്നവരാണ്. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പില്‍, കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരാണ്” – ഇങ്ങിനെയായിരുന്നു സുരേഷ് ബാബുവിന്റെ പരിഹാസം. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഷാഫി പറമ്പിൽ എംപി രംഗത്തു വന്നത്


