
വയനാട്; സ്വകാര്യ സന്ദർശനത്തിനായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധി എംപിയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ചേർന്ന് ഇരുവരെയും സ്വീകരിച്ചു.കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. വയനാട് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത് താജ്ഹോട്ടലില്‍ വെച്ച് ഇരുവരും പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

വയനാട് എംപിയായ പ്രിയങ്ക കഴിഞ്ഞ ഒരാഴ്ച പര്യടനവുമായി മണ്ഡലത്തിലുണ്ട്. പ്രിയങ്ക വയനാട്ടിലുള്ളത് കൂടി കണക്കിലെടുത്താണ് രാഹുലിന്റെയും സോണിയയുടെയും ഒരുമിച്ചുള്ള വരവ്. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അതേസമയം സോണിയയ്ക്കും രാഹുലിനും പൊതു പരിപാടികൾ ഇല്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.


