
ചെന്നൈ: സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെടുത്ത് ഇളയ ദളപതി നടൻ വിജയ്. നിലവിൽ ചിത്രീകരണത്തിൽ ഉള്ള വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കും. പിന്നീട് ഒരു സിനിമ കൂടി അഭിനയിക്കുകയാണ് പദ്ധതി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(GOAT)’ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ. നടന് വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖാപിച്ചതിന് പിന്നാലെയാണ് തീരുമാനം. പാർട്ടിയുടെ പേര് തമിഴക വെട്രി കഴകം എന്നാണ്.

പാര്‍ട്ടി ആരംഭിക്കുന്നതോടെ ഒരു മൊബൈല്‍ ആപ്പ് പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെങ്കിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സാന്നിദ്ധ്യമറിയിക്കാനാണ് വിജയ് പാര്‍ട്ടിയുടെ ആലോചന. ഏപ്രിലില്‍ മഹാ സമ്മേളനം നടത്തും


