
മുംബൈ: അശ്ലീല ചിത്രങ്ങൾക്ക് അടിമയായ പതിനാലുകാരനെ പിതാവ് കൊലപ്പെടുത്തിയ വാർത്തയാണ് ഞെട്ടലോടെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. വിശാൽ ആണ് കൊല്ലപ്പെട്ടത്. പിതാവ് വിജയ് ബട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. സോലാപൂര്‍ നഗരത്തിലാണ് സംഭവം.

പോണ് സിനിമകള്‍ക്ക് അടിമയായ മകനെതിരെ സ്കൂളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് അച്ഛൻ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് വിജയിയെ കുറ്റം സമ്മതിച്ചത്. ജനുവരി 13നാണ് വിജയിയും ഭാര്യയും മകന് വിശാലിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ഇവരുടെ വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിലാണ് അഴുക്കുചാലില്‍ നിന്ന് മൃതദേഹം പൊലീസ് കണ്ടെത്തിയത്

സോഡിയം നൈട്രേറ്റ് ഉള്ളില്‍ ചെന്നാണ് വിശാല്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. വിജയിയുടെ കുടുംബക്കാരെയും അയല്‍വാസികളെയും പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ വിജയി നല്കിയ വിവരങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അയാളും സംശയനിഴലിലായി. പിന്നീട് ജനുവരി 28ന് മകനെ കൊലപ്പെടുത്തിയത് താനാണെന്ന വിവരം വിജയ് ഭാര്യ കീര്‍ത്തിയോട് പറഞ്ഞു. പോണ് സിനിമകളോടുള്ള വിശാലിന്റെ ആസക്തിയില്‍ പ്രകോപിതനായാണ് കൊല നടത്തിയതെന്നാണ് വിജയ് ഭാര്യയോട് പറഞ്ഞത്. സോഡിയം നൈട്രേറ്റ് കലര്‍ത്തിയ ശീതള പാനീയം നല്‍കിയാണ് മകനെ കൊന്നത്. മൃതദേഹം വീടിന് സമീപത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിയുകയായിരുന്നെന്നും വിജയ് ഭാര്യയോട് പറഞ്ഞു. ഈ വിവരം ഭാര്യ കീര്‍ത്തി പൊലീസില്‍ അറിയിച്ചതോടെ വിജയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

