കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. കിച്ചുവിന്റെ പുതിയ വീഡിയോയ്ക്ക് പിന്നാലെ വികാരഭരിതമായ പ്രതികരണവുമായി രേണു സുധി രംഗത്തെത്തി.സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോം, സാമ്പത്തിക സഹായം, കുടുംബ ബന്ധം എന്നിവയെക്കുറിച്ച് പ്രതികരിച്ച രേണു, കിച്ചു തനിക്ക് പിന്തുണ നൽകിയിരുന്നുവെന്നും പിന്നീട് ഉണ്ടായ സംഭവവികാസങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായതെന്നും പറഞ്ഞു. പരസ്പരം അറിയാവുന്ന കാര്യങ്ങൾ പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും, തന്നെ ഇനി വെറുതെ വിടണമെന്നും രേണു വീഡിയോയിൽ അഭ്യർഥിച്ചു
അതേസമയം, കിച്ചു നേരത്തെ പുറത്തിറക്കിയ വീഡിയോയിൽ സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോമിലെ ഉള്ളടക്കത്തെക്കുറിച്ചും തന്റെ നിലപാടും വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുകയാണ്. ഇതിനിടെ, വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായി നിരവധി അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. കുടുംബവിവാദം ഇനി എങ്ങോട്ട് പോകുമെന്നതാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കുന്നത്
