
എറണാകുളം; നടിയെ ആക്രമിച്ച കേസില്‍ വിധിന്യായം ചോര്‍ന്നെന്ന് ആരോപിച്ച് ഊമക്കത്ത് അയച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്‍പ്പെടെ എറണാകുളത്ത് നിന്നാണ് കത്തയച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എറണാകുളത്തെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്തുകള്‍ രജിസ്ട്രേഡായി അയച്ചിരിക്കുന്നത്.
33 കത്തുകള്‍ ഒരുമിച്ച് കൊണ്ട് വന്ന് അയക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കറുത്ത മാസ്ക് ധരിച്ച പുരുഷനാണ് കത്തുകള്‍ പോസ്റ്റ് ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്.
കേസിലെ വിധി വിവരങ്ങള്‍ മുന്‍കൂട്ടി അറിയിച്ച്
വിധി വരുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവര്‍ക്ക് കത്ത് ലഭിച്ചത്. യഥാര്‍ത്ഥ വിധിയില്‍ വന്നത് പോലെ
6 പ്രതികളെ ശിക്ഷിക്കുമെന്നും നടന് ദിലീപ് അടക്കം നാല് പ്രതികള്‍ കുറ്റവിമുക്തരാകുമെന്നും
ഊമക്കത്തില്‍ ഉണ്ടായിരുന്നു

മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷയ്ക്കും കത്ത് ലഭിച്ചിരുന്നു. അഭിഭാഷകനായ രാം കുമാറിൻ്റെ പേരിലായിരുന്നു ഫ്രം അഡ്രസ്. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചെന്നും ഊമക്കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഒരു ഇന്ത്യൻ പൗരൻ എന്ന് കാണിച്ചാണ് കത്ത് അവസാനിപ്പിച്ചിരുന്നത്
ഊമക്കത്ത് ലഭിച്ച വിവരം ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയാണ് ആദ്യം രംഗത്തെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യശ്വന്തിനെ തള്ളുന്ന നിലപാടായിരുന്നു അഭിഭാഷക അസോസിയേഷന് സ്വീകരിച്ചത്. പ്രസിഡന്റ് കത്തയച്ചത്എക്സിക്യൂട്ടീട്ട് കമ്മിറ്റിയുടെ അറിവോടെയല്ലെന്നായിരുന്നു അസോസിയേഷന് വ്യക്തമാക്കിയത്


