
ഡല്‍ഹി ; ഹരിയാനയില്‍ വന്‍ വോട്ട് ക്രമക്കേട് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് .
ഹരിയാനയില്‍ 25 ലക്ഷം വോട്ട് കൊള്ള നടന്നെന്ന് രാഹുല്‍ തെളിവുകള്‍ സഹിതം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
5,21,619 ഇരട്ട വോട്ടുകളാണ് ഹരിയാനയില്‍ കണ്ടെത്തിയത്. അതായത്
എട്ടില്‍ ഒരു വോട്ട് വ്യാജമാണ്. ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് 22 വോട്ടുകള്‍ ചെയ്തെന്നും തെളിവുകള്‍ ഹാജരാക്കി രാഹുല്‍ വ്യക്തമാക്കി. ഒരേ ഫോട്ടോ വെച്ച് വ്യത്യസ്ത പേരില്‍ പത്ത് ബൂത്തുകളിലായാണ് 22 വോട്ട് രേഖപ്പെടുത്തിയത്.
‘ആകെ വോട്ടര്‍മാര്‍ രണ്ട് കോടി. ഇതില്‍ 25 ലക്ഷം കള്ള വോട്ടാണ്.
ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ 100 വോട്ടുണ്ട്, വോട്ടര്‍ പട്ടികയില്‍ ഒരേ ഫോട്ടോ, ഒരേ പേര്. 104ാം നമ്പര്‍ വീട്ടില്‍ നൂറുകണക്കിന് വോട്ടുകളാണുള്ളത്.
രണ്ട് ബൂത്തുകളിലായി ഒരു സ്ത്രീ 223 വോട്ട് ചെയ്തു’.. – രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി

ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ വിജയമാണ് പ്രതീക്ഷിച്ചതെന്ന് രാഹുല്‍ പറഞ്ഞു. ഹരിയാന എക്സിറ്റ് പോള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റല്‍ ബാലറ്റില്‍ 73 സീറ്റ് കോണ്‍ഗ്രസിനും 17 സീറ്റ് ബിജെപിക്കുമായിരുന്നു. പക്ഷെ വന്‍ തട്ടിപ്പ് നടന്നു.
യുവാക്കളായ ജെന്‍സി വിഭാഗം അവരുടെ ഭാവി എന്താണെന്ന് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു

നാളെ ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് എച്ച് ഫൈല്‍സ് എന്ന പേരില്‍ ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സര്‍ക്കാര്‍ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുല്‍ വിശേഷിപ്പിച്ചത്.
ഗുരുനാനാക്കിനെ അനുസ്മരിച്ച് 100 ശതമാനവും യാഥാര്‍ത്ഥ്യമാണ് പറയാന്‍ പോകുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്

