
കൊല്ലം പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കലയനാട് സ്വദേശി ശാലിനിയുടെ മൃതദേഹത്തിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്.
രണ്ടര ലക്ഷത്തോളം വില വരുന്ന ആഭരണമാണ് മോഷണം പോയത്. പാദസരം, കമ്മൽ, രണ്ട് വള എന്നിവയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കൾ ശാലിനിയുടെ സ്വർണാഭരണം തിരികെ ചോദിച്ചപ്പോളാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

ഭർത്താവ് ഐസക് കഴിഞ്ഞ മാസമാണ് ശാലിനിയെ വെട്ടിക്കൊന്നത്. കൊലപാതക വിവരം ഐസക് തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. തുടര്‍ന്ന് പ്രതി ഐസക് പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഭാര്യക്ക് മറ്റു പല ബന്ധങ്ങളുമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. പിണങ്ങിപ്പോയ ശേഷം അമ്മയോടൊപ്പം കഴിയുകയായിരുന്നു ശാലിനി


