
കൊച്ചി ; നടന് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലാണ് പുലര്‍ച്ചെ യുവാവ് അതിക്രമിച്ചു കയറിയത്
മലപ്പുറം സ്വദേശി അഭിജിത്താണ് പ്രതി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതേ സമയം
സംഭവത്തിന് പിന്നില്‍ മോഷണശ്രമമോ മറ്റോ ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. യുവാവ് മദ്യ ലഹരിയിലായിരുന്നെന്ന് ആലുവ പോലീസ് പറഞ്ഞു. യുവാവ് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇയാളുടെ പശ്ചാത്തലവും മറ്റ് കൂടുതല്‍ വിവരങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്



