
തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പഠിക്കാത്തതിന് വഴക്ക് പറഞ്ഞതിന് 14 വയസുള്ള മകന് 40 വയസുള്ള അമ്മ മഹേശ്വരിയെയാണ് തല്ലി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ ഷർട്ടിന്റെ ബട്ടൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലയാളിയെ തിരിച്ചറിഞ്ഞത്

മഹേശ്വരി കന്നുകാലികൾക്ക് പുല്ല് വെട്ടാൻ വയലിലേക്ക് പോയതായിന്നു. ഏറെ കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ഭർത്താവും ബന്ധുക്കളും അന്വേഷിച്ചപ്പോഴാണ് മഹേശ്വരിയുടെ മൃതദേഹം വയലിൽ കണ്ടെത്തിയത്. ഉടൻ തിരുനാവാലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിൽ മഹേശ്വരിയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. പിടിയിലായതോടെ മകന് പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു


