
ബെംഗളൂരു; മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്താണ് വീണാ വിജയൻ ഡയറക്ടറായ എക്സാലോജിക് കമ്പനി കർണാടക ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതിഞെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീലിന്മേല് ഡിവിഷന് ബെഞ്ച് എസ്എഫ്ഐഒ ഡയറക്ടർക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു.
ഡിസംബറിൽ ഹർജി വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി

എസ്എഫ്ഐഒ അന്വേഷണത്തിൻ്റെ നടപടികൾ നിർത്തി വെക്കുക, അന്വേഷണത്തിൽ സ്റ്റേ അനുവദിക്കുക എന്നീ ആവശ്യങ്ങൾ
ഉന്നയിച്ചാണ് അപ്പീല്‍ നല്‍കിയത്. എന്നാൽ, ഇത്തരത്തിലൊരു ഇടക്കാല ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് കേന്ദത്തിന് നോട്ടീസ് അയക്കുകയായിരുന്നു
എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് സേവനങ്ങളൊന്നും ചെയ്യാതെ 1.72 കോടി കൈപ്പറ്റി എന്നായിരുന്നു ആരോപണം. അന്വേഷണത്തിൻ്റെ ഭാഗമായി നിരവധി തവണ രേഖകൾ ഹാജരാക്കിയിരുന്നു. പിന്നീടും ഇതുമായി ബന്ധപ്പെട്ട് രേഖകൾ വേണം, അന്വേഷണം നടത്തുന്നു എന്ന രീതിയിൽ എസ്എഫ്ഐഒ പ്രവർത്തിക്കുന്നു. ഇത് നിർത്തണമെന്നാണ് വീണയുടെ കമ്പനി അപ്പീലില്‍ ആവശ്യപ്പെട്ടത്


