
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ദുരന്തത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ നല്കിയ ഉറപ്പ് പാലിക്കപ്പെട്ടു. ബിന്ദുവിന്റെ മകൻ നവനീത് സർക്കാർ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയർ ആയിട്ടാണ് നിയമനം. എഞ്ചിനീയറിങ് ബിരുദ്ധധാരിയായ നവനീത് വിശ്രുതന്‍ ദേവസ്വം ബോർഡിൽ നിയമനം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ദേവസ്വം മന്ത്രി വി എൻ വാസവനൊപ്പം എത്തിയാണ് നവനീത് ജോലിയിൽ പ്രവേശിച്ചത്. നവനീതിൻ്റെ വീടിനടുത്തു തന്നെയാണ് ഓഫീസ്

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നവനീത് ആദ്യത്തെ ശമ്പളവുമായി അമ്മയെ കാണാൻ ആശുപത്രിയില്‍ എത്തിയ ദിവസം ആണ് മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണ് ബിന്ദു മരിച്ചത്. അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകൾ നവമിയുടെ കൂട്ടിരിപ്പിനെത്തിയതായിരുന്നു ബിന്ദു. മരണത്തിന് പിന്നാലെ നവമിയുടെ
ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്‍എസ്എസ് യൂണിറ്റ് ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു വീടിന്റെ താക്കോല്‍ ദാനം


