
ബെംഗളൂരുവിൽ നിന്നുള്ള എഞ്ചിനീയറായ ആകാശ് ആനന്ദാനി എന്ന യുവാവ് ഷെയർ ചെയ്ത ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താന്‍ കയറിയ ഓട്ടോയിലെ ഡ്രൈവർ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ആകാശിനെ ഞെട്ടിച്ചത്. ”4-5 കോടി രൂപ വിലമതിക്കുന്ന രണ്ട് വീടുകൾ തനിക്കുണ്ട്, രണ്ടിൽ നിന്നും പ്രതിമാസം 2-3 ലക്ഷം രൂപ വാടകയിനത്തിൽ കിട്ടും, ഒരു AI സ്റ്റാർട്ടപ്പിൽ ഓഹരികൾ ഇവയെല്ലാം തനിക്കുണ്ട്” – എന്നാണ് ഓട്ടോ ഡ്രൈവർ ആകാശിനോട് പറഞ്ഞത്. ഡ്രൈവറുടെ കയ്യിൽ ആപ്പിൾ വാച്ചും എയർപോഡുകളും കണ്ടതിന് പിന്നാലെയാണ് താൻ ഓട്ടോ ഡ്രൈവറുമായി ഒരു സംഭാഷണം ആരംഭിച്ചതെന്നും കമന്റിൽ ആകാശ് സൂചിപ്പിച്ചു

‘ബാംഗ്ലൂർ ശരിക്കും ക്രേസി തന്നെ. ഒരു ഓട്ടോ വാല ഭയ്യ അയാൾക്ക് 4-5 കോടി വിലയുള്ള രണ്ട് വീടുകളുണ്ടെന്നും വാടകയായി പ്രതിമാസം 2-3 ലക്ഷം രൂപ വരെ ലഭിക്കുമെന്നും, ഒരു AI സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും നിക്ഷേപകനുമാണെന്നും പറഞ്ഞു’ എന്നാണ് ആകാശ് X -ലെ തന്റെ പോസ്റ്റിൽ കുറിച്ചത്.
നേരത്തെ തന്നെ ഓട്ടോ ഡ്രൈവറായിരുന്നു ഇയാൾ. തന്റെ ജീവിത സാഹചര്യവും വരുമാനവും മെച്ചപ്പെട്ടെങ്കിലും പഴയ തൊഴിൽ തന്നെ തുടരാൻ താല്പര്യം ആയതിനാൽ ആണത്രേ ഇയാള്‍ ഇപ്പോഴും ഓട്ടോ ഓടിക്കുന്നത്.
വാരാന്ത്യങ്ങളിലാണത്രെ ഓട്ടോ ഓടിക്കാറ്


