
കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന നിത്യാരാധന മഠത്തിലാണ് സംഭവം.
തമിഴ്നാട് മധുര സ്വദേശിനി മേരി സ്കൊളാസ്റ്റിക്ക(33) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വ്യക്തപരിമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മഠത്തിലുണ്ടായിരുന്നവര്‍ കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുക്കള്‍ മഠത്തിലെത്തിയിരുന്നു.
3 വർഷമായി നിത്യാരാധന മഠത്തിലെ അന്തേവാസിയാണ് മേരി സ്കൊളാസ്റ്റിക്ക



