
കോഴിക്കോട്: കളക്ട്രേറ്റിലെ ഓണാഘോഷ പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. വ്യാഴാഴ്ച ജില്ലാ കളക്ടർ കൂടി പങ്കെടുത്ത പരിപാടിക്കിടെയാണ് വിവാദ സംഭവം. കെ സെക്ഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ വരാന്തയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരി എഡിഎമ്മിന് പരാതി നൽകുകയായിരുന്നു.

പരാതിയിൽ എ.ഡി.എം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം പരാതി പൊലീസിന് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എഡിഎം വ്യക്തമാക്കി


