
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇനി സമൃദ്ധിയുടെ ഓണ നാളുകള്‍. ഇന്ന് അത്തം പിറന്നു. അത്തം പത്തിന് പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്കും വര്‍ണശബളമായ തുടക്കം. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. അത്തച്ചമയ ആഘോഷങ്ങളുടെ ഉദ്ഘാടനം
മന്ത്രി എംബി രാജേഷ് നിര്‍വഹിച്ചു. നടൻ ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.സിനിമാ താരം പിഷാരടിയും പങ്കെടുക്കുന്നുണ്ട്.

തൃപ്പൂണിത്തുറ ബോയ്സ് സ്കുള് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. വൈവിധ്യമാര്‍ന്ന കലാരുപങ്ങളും താളമേളങ്ങളും ആനയും നിശ്ചല ദൃശ്യങ്ങളും അണി നിരക്കുന്ന വർണശഭളമായ ഘോഷയാത്രയ്ക്കാണ് നഗരം സാക്ഷ്യം വഹിക്കുക.
ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്


