
മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ എക്സലൻസ് സ്കൂളിലാണ് സംഭവം നടന്നത്. 18കാരനായ പൂർവ വിദ്യാർത്ഥിയായ സൂര്യൻഷ് കോച്ചറാണ് 26 വയസ്സുകാരിയായ ഗസ്റ്റ് ടീച്ചറെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സൂര്യൻഷ് അധ്യാപികയോട് നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർത്ഥിയെ പുറത്താക്കി. ഇതോടെ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്.

പ്രതി നടത്തിയ മോശം പരാമർശത്തിനെതിരെ അധ്യാപിക പരാതി നൽകിയിരുന്നെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനോജ് ഗുപ്ത പറഞ്ഞു. അധ്യാപിക തനിക്കെതിരെ നൽകിയ പരാതിയെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതി ഒരു കുപ്പി പെട്രോളുമായി അധ്യാപികയുടെ വീട്ടിലെത്തി, ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു


