
കൊച്ചി : ഗുണ്ട നേതാവും ലഹരി കേസിൽ പ്രതിയുമായ ഓംപ്രകാശിനെ സന്ദർശിച്ച ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ്. മരട് പോലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഓംപ്രകാശിനെ സന്ദർശിച്ചവരിൽ വ്യവസായികളും ഉണ്ടെന്ന് സൂചനയുള്ളതായി പോലീസ് പറഞ്ഞു. മുമ്പ് ലഹരി കേസിൽ അറസ്റ്റിൽ ആയവരും പണം പലിശയ്ക്ക് കൊടുക്കുന്നവരും ഓംപ്രകാശിനെ കാണാനായി ഹോട്ടലിൽ എത്തിയിട്ടുണ്ട്.

ഓംപ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തറ സ്വദേശിയായ ഛലപതി (ബോബി) . ഹെൽത്ത് കെയർ വിതരണ സ്ഥാപനത്തിന്റെ സംസ്ഥാന മേധാവിയാണ്. ഓം പ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്നായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.


