
തിരുവനന്തപുരം : ഓണം ബംബർ നറുക്കെടുപ്പ് കഴിഞ്ഞാൽ എല്ലാവരും ഉറ്റ്നോക്കുക ആരാണ് ഭാഗ്യശാലി എന്നാണ്. എന്നാൽ കാത്തിരുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കർണാടക സ്വദേശി അൽത്താഫ് എടുത്ത TG 434222 എന്ന നമ്പറിലാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.

കഴിഞ്ഞ 15 കൊല്ലമായി ടിക്കറ്റ് എടുക്കാറുണ്ടെന്ന് അൽത്താഫ് പറഞ്ഞു. കർണാടകയിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയാണ് അൽത്താഫ് .അൽത്താഫ് ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തമായി ഒരു വീട് വയ്ക്കണമെന്നതാണ് അൽത്താഫിന്റെ ആഗ്രഹം . കർണാടക സ്വദേശിയായ നാഗരാജ് എന്ന ലോട്ടറി ഏജൻ്റിൻ്റെ വയനാട്ടിലെ ലോട്ടറിക്കടയിൽ നിന്നാണ് അൽത്താഫ് ലോട്ടറിയെടുത്തത്.


