നവ കേരള സദസ്സ് ഇന്ന് കണ്ണൂരില്‍ 4 ഇടങ്ങളില്‍; കനത്ത സുരക്ഷ

നവകേരള സദസ്സ് കണ്ണൂര്‍ ജില്ലയിൽ പര്യടനം തുടരുകയാണ്. കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം, തലശേരി മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. അഴീക്കോട് മണ്ഡലത്തിലാണ് ആദ്യ യോഗം. തലശേരിയിലാണ് ഇന്നത്തെ സമാപന പരിപാടി. ഇന്നലത്തെ സംഘര്‍ഷം കണക്കിലെടുത്ത് ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്

അതിനിടെ കണ്ണൂരിലെ നവകേരള സദസ്സ് വേദിയിലേക്ക് ഇന്ന്
യൂത്ത് കോൺഗ്രസ്
മാർച്ച് നടത്തും. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. നവകേരള സദസ്സിന്റെ ബസിനെതിരെ പഴയങ്ങാടി എരിപുരത്താണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിഷേധക്കാരെ ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു