
വയനാട് ; മേപ്പാടിയിലാണ് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. കാശ്മീര്‍ സ്വദേശി ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് കൊല്ലപ്പെട്ടത്. ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മൂപ്പൻസ് മെഡിക്കൽ കോളജിലെ ജീവനക്കാരിയാണ് ജെസ്സി. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

മരിച്ച ജെസ്സിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താത്ക്കാലിക ജോലി നൽകും. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു


