
പയ്യന്നൂര്‍ ; ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് വി കെ നിഷാദിന് പരോള്‍ അനുവദിച്ചത് പിതാവിന് അസുഖം ആയതിനാലെന്ന് ജയില്‍ അധികൃതരുടെ വിശദീകരണം. 6 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട
നിഷാദിനെ കഴിഞ്ഞ മാസമാണ് 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട് ജയിലിലായി ഒരു മാസത്തിനുള്ളില്‍ തന്നെ പരോള്‍ നല്‍കിയത് വിവാദമായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് പോലീസിനെ ബോംബെറിഞ്ഞത്. പയ്യന്നൂര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം. നിഷാദിന് പുറമെ ടിസിവി നന്ദകുമാറും കേസിൽ പ്രതിയായിരുന്നു. ഇരുവര്‍ക്കും 20 വര്‍ഷത്തേക്കാണ് ശിക്ഷ വിധിച്ചതെങ്കിലും 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിഷാദ് പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്ന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ ജയിലിലായതിനാല്‍ നിഷാദിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെയും നിഷാദ് കൗണ്‍സിലറായിരുന്നു
നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി കെ നിഷാദ്. പൊലീസിന് നേരേ ബോംബെറിഞ്ഞതിന് പുറമേ കൊലപാതകം, മര്‍ദ്ദനം, സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളും നിഷാദിനെതിരെ ചുമത്തിയിട്ടുണ്ട്.
ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ തളിപ്പറമ്പ് സെഷന്‍സ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്


