
കൊച്ചി ; പെരുമ്പാവൂർ നഗരസഭയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.
ചെയർപേഴ്സണായി സത്യപ്രതിഞ്ജ ചെയ്ത യുഡിഎഫിന്റെ കെ.എസ് സംഗീതയാണ് രാഹുകാലം കഴിയും വരെ ഓഫീസിൽ കയറുകയോ കസേരയില്‍ ഇരിക്കുകയോ ചെയ്യില്ലെന്ന നിലപാടെടുത്തത്. ഇതോടെ ഉദ്യോഗസ്ഥര്‍ക്കും പാർട്ടി പ്രവർത്തകര്‍ക്കും മുക്കാൽ മണിക്കൂറോളം ചെയർപേഴ്സനെ നഗരസഭാ ഓഫീസിൽ കാത്തു നില്‍ക്കേണ്ടി വന്നു. ചെയര്‍പേഴ്സണായുള്ള സംഗീതയുടെ സത്യപ്രതിജ്ഞ 11. 15 ഓടെ കഴിഞ്ഞിരുന്നു. പക്ഷേ 12 മണിക്ക് രാഹുകാലം കഴിയാതെ താൻ ഓഫീസിലേക്ക് കയറില്ലെന്ന നിലപാടിലായിരുന്നു സംഗീത. 29 അംഗങ്ങളുള്ള പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫിന് 16 വോട്ടുകളും, എൽഡിഎഫിന് 11 വോട്ടുകളുമാണ് ലഭിച്ചത്. എൻഡിഎ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. എന്‍ഡിഎയ്ക്ക് 2 അംഗങ്ങളാണുള്ളത്



