
ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പൂനം എന്ന യുവതി 6 വയസ്സുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലാണ് ചോദ്യം ചെയ്യലില്‍ വൻ വഴിത്തിരിവ് ഉണ്ടായത്.
തൻ്റെ മകനെയടക്കം 4 കുട്ടികളെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയതെന്നാണ് പൂനം പോലീസിനോട് വെളിപ്പെടുത്തിയത്.
തന്നെക്കാൾ സൗന്ദര്യം കൂടുതൽ ഉണ്ടെന്നുള്ള തോന്നലിലാണ് ഈ കൊലപാതകങ്ങള്‍ എല്ലാമെന്നതാണ് വിചിത്രമായ കാര്യം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
6 വയസ്സുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പൂനം പുറത്ത് പറഞ്ഞത്

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിധി എന്ന പെൺകുട്ടിയെ പൂനം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്.
വിവാഹ ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾ ഒത്തു കൂടിയ സമയത്തായിരുന്നു കൊലപാതകം.
വിവാഹ ചടങ്ങിനിടെ കുട്ടിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളത്തില്‍ തല മാത്രം മുങ്ങിയ നിലയിൽ കിടക്കുന്ന കുട്ടിയെ കണ്ടെത്തി.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വിധി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് അച്ഛൻ പൊലീസിൽ നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്. തൻ്റെ മകനെയടക്കം 4 കുട്ടികളെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ പൂനം വെളിപ്പെടുത്തിയത്. തന്നെക്കാൾ സൗന്ദര്യം കൂടുതൽ ഉണ്ടെന്നുള്ള തോന്നലിലാണ് ഈ കൊലപാതകങ്ങള്‍ എല്ലാം നടത്തിയതെന്ന ഞെട്ടിക്കുന്ന വിവരവും പൂനം
വെളിപ്പെടുത്തിയിട്ടുണ്ട്


