
കണ്ണൂര്‍; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച
ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിനെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക തട്ടിപ്പ് കേസിലാണ് കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിൽ നിന്ന് ഷർഷാദിനെ അറസ്റ്റ് ചെയ്തത്. ഷർഷാദ് ഡയറക്ടറായ കമ്പനിയിൽ ലാഭ വിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
കൊച്ചി സ്വദേശികളായ 2 പേരിൽ നിന്നായി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഷർഷാദിന് പുറമെ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശിയും കേസിൽ പ്രതിയാണ്

എം വി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച മുഹമ്മദ് ഷർഷാദ് പിബിക്ക് അയച്ച കത്ത് വിവാദമായിരുന്നു. പാര്‍ട്ടിക്കുള്ളിലും ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. എംബി രാജേഷ്, തോമസ് ഐസക് തുടങ്ങിയ സിപിഎം നേതാക്കളുടെ ബിനാമിയാണ് അമേരിക്കന്‍ വ്യവസായി രാജേഷ് കൃഷ്ണ തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് കത്തയച്ചത്. ആരോപണങ്ങൾക്ക് പിന്നാലെ എം വി ഗോവിന്ദൻ, തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവര്‍ ഷർഷാദിനെതിരെ വക്കീൽ നോട്ടീസയച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് സൗത്ത് പൊലീസ് ഷർഷാദിനെതിരെ രണ്ട് തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതത്. ഇതിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
ഷർഷാദിനെ ചെന്നൈയില്‍ നിന്ന് രാത്രിയോടെ കൊച്ചിയിൽ എത്തിക്കും


