
പാലക്കാട് മുതുതല കൊടുമുണ്ടയിലാണ് സംഭവം. കടം നൽകിയ പണം നൽകാത്തതിന് മച്ചിങ്ങതൊടി കിഴക്കേതിൽ ഇബ്രാഹിമിന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും സ്കൂട്ടറുമാണ് കത്തിച്ചത്. പിന്നാലെ വീടിനും തീപിടിച്ചു. എറണാകുളം പറവൂർ സ്വദേശി പ്രേംദാസാണ് തീയിട്ടത്. തുടര്ന്ന് ഇയാള് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രേംദാസിനെ ആശുപത്രിയിലേക്ക് മാറ്റി സ്ഥലത്ത് നിന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒരു നോട്ടീസ് കണ്ടെത്തിയിട്ടുണ്ട്. ‘പ്രേംദാസിന് ഒരു ലക്ഷം രൂപ നൽകാനുണ്ട്, മാന്യനാണെങ്കിൽ പണം തിരികെ നൽകണം, പണം നൽകാതെ ഇബ്രാഹിം മുങ്ങി നടക്കുകയാണെന്നും നോട്ടീസിൽ എഴുതിയിട്ടുണ്ട്.

വീട്ടുമസ്ഥൻ ഇബ്രാഹിം പ്രേംദാസിന് ഒരു ലക്ഷം രൂപ നൽകാൻ ഉണ്ടെന്നാണ് പറയുന്നത്. ഇത് നൽകാത്തതിനാണ് തീയിട്ടത്. ഇന്നോവ കാറും സ്കൂട്ടറും പൂർണ്ണമായും കത്തി നശിച്ചു. വീട്ടിലെ ചില ഉപകരണങ്ങളും വീടും ഭാഗികമായി കത്തിയിട്ടുണ്ട്.
പ്രവാസിയായ ഇബ്രാഹിമിന്റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമുളളപ്പോഴായിരുന്നു സംഭവം. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി


