
തിരുവനന്തപുരം വഞ്ചിയൂരിലാണ് ആഡംബര കാറിന് വേണ്ടി അച്ഛനെ മകൻ ആക്രമിച്ചത്. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാര കൊണ്ട് തിരിച്ചും ആക്രമിക്കുകയായിരുന്നു. മകന് ഹൃദ്വിക്ക് (28)ന് തലക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഹൃദ്വിക്ക്. ഹൃദ്വിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

പല ആവശ്യങ്ങളുമുന്നയിച്ച് ഹൃദ്വിക്ക് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വില വരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാറും വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. നിരന്തരം പണത്തിന് വേണ്ടിയും ആഡംബര ജീവിതത്തിന് വേണ്ടിയും വീട്ടിൽ മകൻ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ അച്ഛന് വിനയാനന്ദ് ഒളിവിൽ പോയെന്നാണ് വിവരം


